ശന്പളരഹിത അവധിയെടുക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. എ​നി​ക്ക് നാലു വ​ർ​ഷത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​വി​ലാ​ണ്. 2020 ജൂൺ നാലിന് ​ലീ​വ് അ​വ​സാ​നി​ക്കും. കോവിഡ് 19 രോഗവ്യാപനം ഉള്ളതിനാൽ എ​നി​ക്ക് ഓ​ഫീ​സി​ൽ പോ​കു​വാ​ൻ ബു​ദ്ധി​മുട്ടുണ്ട്. അ​തി​നാ​ൽ മെ​റ്റേ​ണി​റ്റി ലീ​വി​നോ​ട​നു​ബ​ന്ധി​ച്ച് എ​നി​ക്ക് മ​റ്റേ​തെ​ങ്കി​ലും അ​വ​ധി എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ?
ജി​ജി​മോ​ൾ, കൂ​ത്താ​ട്ടു​കു​ളം

മെ​റ്റേ​ണി​റ്റി ലീ​വി​നു തു​ട​ർ​ച്ച​യാ​യി 60 ദി​വ​സ​ത്തെ ശന്പള രഹിത അ​വ​ധി കൂ​ടി എ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ട്. 60 ദി​വ​സം വ​രെ​യു​ള്ള അ​വ​ധി​ക്ക് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. ​എ​ന്നാ​ൽ 60 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​വ​ധി ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ഡോ​ക്‌‌ട​റു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​തെ ത​ന്നെ അ​വ​ധി​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

Loading...