പാർട്ട് ടൈം ജീവനക്കാർക്ക് അഡീഷണൽ ഇൻക്രിമെന്‍റ് ലഭിക്കും
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. 2017 ഏ​പ്രി​ലി​ൽ എ​നി​ക്ക് സ​ർ​വീ​സ് 11 വ​ർ​ഷം പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഒ​രു അ​ഡീ​ഷ​ണ​ൽ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ള്ള​താ​യി അ​റി​യു​ന്നു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ലൈ മാ​സ​ത്തി​ലാ​ണ്. എ​നി​ക്ക് 2017 ഏ​പ്രി​ലി​ൽ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള അ​ഡീ​ഷ​ണ​ൽ ഇ​ൻ​ക്രി​മെ​ന്‍റും മൂന്നു വ​ർ​ഷ​ത്തെ കു​ടി​ശി​കയും ല​ഭി​ക്കു​മോ?
സെ​ലി​ൻ കെ. ​ജോ​ണ്‍,
വ​ണ്ടി​പ്പെ​രി​യാ​ർ

പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് 8, 15, 22, 27 എ​ന്നി​ങ്ങ​നെ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഒ​രു അ​ഡീ​ഷ​ണ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് വീ​തം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കു​ന്ന​ത്. 2017 ഏ​പ്രി​ലി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യ തീ​യ​തി വ​ച്ചു​ത​ന്നെ താ​ങ്ക​ൾ​ക്ക് അ​ഡീ​ഷ​ണ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും. അ​തോ​ടൊ​പ്പം താ​ങ്ക​ളു​ടെ ഇ​ൻ​ക്രി​മെ​ന്‍റ് മാ​സ​മാ​യ ജൂ​ലൈ​യി​ൽ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ന്ന​താ​ണ്. 2017 മു​ത​ൽ കു​ടി​ശി​ക​യ്ക്ക് അ​ർ​ഹ​ത​യു​ണ്ട്. ഉ​ട​ൻ​ത​ന്നെ ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.

Loading...