സർക്കാരിൽ അടയ്ക്കേണ്ട തുക ഗ്രാറ്റുവിറ്റിയിൽനിന്ന് ഈടാക്കും
പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യുന്ന ജീ​വ​ന​ക്കാ​ര​നാ​ണ്. 2020 ജൂ​ലൈ 31നു ​റിട്ടയർ ചെയ്യും. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ പേ​പ്പ​റു​ക​ൾ എ​ല്ലാം ജ​നു​വ​രി മാ​സ​ത്തി​ൽ ത​ന്നെ അ​യ​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക് വി​വി​ധ രീ​തി​യി​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ട്. ഇ​ത് സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കാ​നു​ള്ള​താ​ണ്. റിട്ടയർ ചെയ്തു ക​ഴി​ഞ്ഞാ​ൽ എ​നി​ക്ക് പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ തു​ട​ങ്ങി​യ​വ ല​ഭി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ണ്ടോ? ബാ​ധ്യ​ത സ​ർ​ക്കാ​രി​ൽ അ​ട​ച്ചാൽ മാ​ത്ര​മേ പെ​ൻ​ഷ​നു ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളോ?
വർഗീസ്, കോന്നി

റിട്ടയർ ചെയ്തു ക​ഴി​യു​ന്പോ​ൾ പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ ല​ഭി​ക്കാ​ൻ ത​ട​സ​ങ്ങളില്ല. എ​ന്നാ​ൽ ഡി​സി​ആ​ർ​ജി /ഗ്രാ​റ്റുവി​റ്റി ല​ഭി​ക്കാ​ൻ ബാ​ധ്യ​ത ഇ​ല്ല എ​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു ല​ഭി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കേ​ണ്ട ബാ​ധ്യ​ത​യാ​യ തു​ക ഗ്രാ​റ്റുവി​റ്റി​യി​ൽനി​ന്നു പി​ടി​ച്ചു​കൊ​ണ്ട് ബാ​ക്കി തു​കയേ ലഭിക്കൂ. അ​തി​നു ത​ട​സ​ങ്ങ​ളൊ​ന്നും​ത​ന്നെ​യി​ല്ല. സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കേ​ണ്ട ബാ​ധ്യ​ത തു​ക ഗ്രാ​റ്റുവി​റ്റി​യി​ൽനി​ന്നു മാ​ത്ര​മേ പി​ടി​ക്കു​ക​യു​ള്ളൂ.