കമ്യൂട്ടേഷനുള്ള അപേക്ഷ അധികം വൈകരുത്
മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​ണ്. 2020 ജൂ​ണ്‍ 30ന് ​റി​ട്ട​യ​ർ ചെ​യ്യും. ഇ​തു​വ​രെ​യും പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച യാ​തൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ​റിട്ടയർ ചെ​യ്ത​ശേ​ഷം പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ അ​യ​യ്ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ? ജൂ​ണ്‍ 30നു ​ശേ​ഷം എ​നി​ക്ക് 285 ദി​വ​സ​ത്തെ ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ മാ​റി എ​ടു​ക്കാ​മോ? അ​തി​നു​ശേ​ഷം പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യു​ണ്ടോ?
വ​ർ​ഗീ​സ്, ച​ങ്ങ​നാ​ശേ​രി

റി​ട്ട​യ​ർ ചെ​യ്ത​തി​നു​ശേ​ഷം പെ​ൻ​ഷ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നും​ ത​ന്നെ​യി​ല്ല. ജൂ​ണ്‍ 30നു​ശേ​ഷം ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ മാ​റു​ന്ന​തി​നും ത​ട​സ​മി​ല്ല. അ​ത് ഓ​ഫീ​സ് മേ​ധാ​വി​ക്ക് പെ​ട്ടെ​ന്ന് അ​നു​വ​ദി​ച്ചു​താ​രാ​വു​ന്ന​തേ​യു​ള്ളൂ. അ​തി​നു​ശേ​ഷം പെ​ൻ​ഷ​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ത​ട​സ​മൊ​ന്നും​ത​ന്നെ​യി​ല്ല. പെ​ൻ​ഷ​ൻ പാ​സാ​യി വ​രു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​മെ​ന്നേ​യു​ള്ളൂ. അ​തു​പോ​ലെ ക​മ്യൂ​ട്ടേ​ഷ​നു​ള്ള അ​പേ​ക്ഷ റി​ട്ട​യ​ർ​മെ​ന്‍റി​നു​ശേ​ഷം ഒ​രു വ​ർ​ഷ​ത്തി​ന​കം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​ത് ലഭ്യ​മാ​ക്കാ​ൻ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളും കാ​ല​താ​മ​സ​വും ഉ​ണ്ടാ​കും.

Loading...