താത്കാലിക സർവീസ് പെൻഷന് പരിഗണിക്കില്ല
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​ണ്. 15 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഉടനെയാവും. ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് എ​നി​ക്കു ല​ഭി​ച്ചു. ര​ണ്ടാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള സ​മ​യ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​നി​ക്ക് സ്ഥി​ര​നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നു മുന്പ് ആറു മാ​സ​ത്തെ താ​ത്കാ​ലി​ക സ​ർ​വീ​സു​ണ്ട്. ര​ണ്ടാ​മ​ത്തെ ഹയ​ർഗ്രേ​ഡി​ന് ഈ ആറു ​മാ​സം കൂ​ടി ചേ​ർ​ത്താ​ൽ എ​നി​ക്ക് ആറു മാ​സം മു​ന്പേ ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കാം. ഈ ​പ്രൊ​വി​ഷ​ണ​ൽ സ​ർ​വീ​സും കൂ​ടി ചേ​ർ​ത്ത് എ​നി​ക്ക് ര​ണ്ടാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ക​ണ​ക്കാ​ക്കാ​മോ? ഈ ആറു ​മാ​സം പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്പോ​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കു​മോ?
മേരി‍, എ​രു​മേ​ലി

സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ക​ണ​ക്കാ​ക്കു​ന്പോ​ൾ താ​ത്കാ​ലി​ക സ​ർ​വീ​സു​കൂ​ടി പ​രി​ഗ​ണി​ച്ച് അം​ഗീ​കാ​രം ന​ൽ​കാ​റു​ണ്ട്. ആ​ദ്യ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് ഇ​തു പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ക​ണ​ക്കാ​ക്കു​ന്പോ​ൾ ഈ ​താ​ത്കാ​ലി​ക സ​ർ​വീ​സ് പ​രി​ഗ​ണി​ക്കും. ത​സ്തി​ക​യും ശ​ന്പ​ള സ്കെ​യി​ലും ഒ​ന്നു​ത​ന്നെ ആ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ട്. എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ താ​ത്കാ​ലി​ക സ​ർ​വീ​സ് ഹ​യ​ർ ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​മെ​ങ്കി​ലും നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​ത സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കി​ല്ല.

Loading...