സസ്പെൻഷൻ കാലയളവിൽ വിരമിച്ചാൽ പെൻഷൻ ആനുകൂല്യങ്ങളെല്ലാം ലഭിക്കില്ല
റ​വ​ന്യൂ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. ടെ​സ്റ്റു​ക​ളൊ​ന്നും പാ​സാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പ്ര​മോ​ഷ​നു​ക​ൾ ഒ​ന്നും​ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ 21 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഇ​പ്പോ​ൾ ആറു മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ്. 2020 സെ​പ്റ്റം​ബ​റി​ൽ റി​ട്ട​യ​ർ ചെ​യ്യും. ഇ​പ്പോ​ൾ സ​ബ്സി​സ്റ്റ​ൻ​സ് അ​ല​വ​ൻ​സ് മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ. സ​സ്പെ​ൻ​ഷ​ൻ​കാ​ലം തീ​രു​ന്ന​തി​നു​മു​ന്പ് പെ​ൻ​ഷ​ൻ പ​റ്റി​യാ​ൽ എ​നി​ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​മോ? അ​തോ കാ​ല​താ​മ​സം ഉ​ണ്ടാ​കു​മോ?
മോ​ഹ​ന​കു​മാ​ർ, പാ​ലാ

നി​ല​വി​ൽ താ​ങ്ക​ൾ സ​സ്പെ​ൻ​ഷ​നി​ലാണ്. ഈ അവസ്ഥയി ൽ റി​ട്ട​യ​ർ ചെ​യ്താ​ൽ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാം ല​ഭി​ക്കി​ല്ല. നി​ർ​ബ​ന്ധ​ പെ​ൻ​ഷ​ൻ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. അ​തും പ്രൊ​വി​ഷ​ണ​ൽ പെ​ൻ​ഷ​ൻ മാ​ത്രം.

മി​നി​മം പെ​ൻ​ഷ​നി​ൽ കൂ​ടു​ത​ൽ കി​ട്ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ഗ്രാ​റ്റി​വി​റ്റി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. സ​സ്പെ​ൻ​ഷ​ൻ അ​വ​സാ​നി​ച്ച് അ​തു​സം​ബ​ന്ധ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ മാ​ത്ര​മേ ഗ്രാ​റ്റി​വി​റ്റി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ തു​ക ല​ഭി​ക്കു​ക​യു​ള്ളൂ. സ​ർ​ക്കാ​രി​ലേ​ക്ക് ന​ൽ​കേ​ണ്ട​താ​യ ബാ​ധ്യ​ത തി​ട്ട​പ്പെ​ടു​ത്താ​തെ ഗ്രാ​റ്റി​വി​റ്റി​യും ല​ഭി​ക്കി​ല്ല. അ​തു​പോ​ലെ പൂ​ർ​ണ​തോ​തി​ലു​ള്ള പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​തെ ക​മ്യൂ​ട്ടേ​ഷ​നും
അ​ർ​ഹ​ത​യി​ല്ല.

Loading...