ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനാവും
ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ വാ​ച്ച​റാ​യി ജോ​ലി ചെ​യ്യു​ന്നു. ഏഴു വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ണ്ട്. ഈ ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡ്രൈ​വ​ർ ത​സ്തി​ക​യ്ക്ക് അ​ർ​ഹ​ത​യു​ണ്ടോ? അ​തോ മ​റ്റേ​തെ​ങ്കി​ലും ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ? ഇ​തി​നു​ള്ള ന​ട​പ​ടിക്ര​മം എ​ന്തൊ​ക്കെ​യാ​ണ്. ഞാ​ൻ ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ജ​യ​കൃ​ഷ്ണ​ൻ, പ​ത്ത​നം​തി​ട്ട

ഡ്രൈ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ​, ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രിലുള്ളവർക്ക് പി​എ​സ്‌​സി നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്പോ​ൾ പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സ് ഉ​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

Loading...