മരണ, അവകാശ സർട്ടിഫിക്കറ്റുകൾ വേണം
എ​ന്‍റെ ഭ​ർ​ത്താ​വ് 2019 ഡി​സം​ബ​ർ പത്തിന് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ദ്ദേ​ഹം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. 11 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഫാ​മി​ലി പെ​ൻ​ഷ​നും കം​പാ​ഷ​ണേ​റ്റ് ബേ​സി​ൽ ജോ​ലി ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത‍യും എ​നി​ക്കു​ണ്ട്. പ്ല​സ്ടു പാ​സാ​യ ആ​ളാ​ണ്. വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട​താ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ല​ഭ്യമായിട്ടി​ല്ല. ഇ​പ്പോ​ൾ ആറു മാ​സ​ത്തോ​ളം കാ​ല​താ​മ​സം വ​ന്നു. പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടാ​ൻ ഇ​നി​യും കാ​ല​താ​മ​സം ഉ​ണ്ടാ​കുമോ? ഞാ​ൻ ആ​ർ​ക്കാ​ണ് പ​രാ​തി കൊ​ടു​ക്കേ​ണ്ട​ത്?
ലീ​ന പോ​ൾ, രാ​മ​പു​രം

ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് അ​ധി​ക​കാ​ലം വേ​ണ്ടി​വ​രി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് താ​ങ്ക​ളു​ടെ ഭ​ർ​ത്താ​വ് ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ് മേ​ധാ​വി​യെ നേ​രി​ൽ​ ക​ണ്ട് പെ​ൻ​ഷ​ൻ, ജോ​ലി ഇ​വ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ക. താ​മ​സം വ​ന്നാ​ൽ ഉ​യ​ർ​ന്ന അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കു​ക.

മരണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക.

Loading...