മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം
68 വ​യ​സു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. എ​നി​ക്ക് കു​റേ നാ​ളു​ക​ളാ​യി വാ​ത​ത്തി​ന്‍റെ അ​സു​ഖം കാ​ര​ണം ട്ര​ഷ​റി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. മ​ണി​ഓ​ർ​ഡ​ർ മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ സാ​ധി​ക്കു​മോ? എ​ന്‍റെ പെ​ൻ​ഷ​നി​ൽ​നി​ന്ന് മ​ണി​ ഓ​ർ​ഡ​ർ ക​മ്മീ​ഷ​ൻ പി​ടി​ക്കു​മോ? മ​റ്റേ​തെ​ങ്കി​ലും മാ​ർ​ഗ​മു​ണ്ടോ പെ​ൻ​ഷ​ൻ വാ​ങ്ങു​വാ​ൻ ?
തോ​മ​സ് ചാ​ക്കോ, തൊ​ടു​പു​ഴ

താ​ങ്ക​ൾ​ക്ക് വി​ശ്വ​സ്ത​രാ​യ ആ​രെ​യെ​ങ്കി​ലും അ​യ​ച്ച് ചെ​ക്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ സാ​ധി​ക്കും. മ​ണി ഓ​ർ​ഡ​റാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന് ട്ര​ഷ​റി​യി​ൽ പി​പി​ഒ സ​ഹി​തം ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. അ​പേ​ക്ഷ​യോ​ടൊ​പ്പം താ​ങ്ക​ൾ​ക്ക് രോ​ഗം ഉ​ണ്ടെ​ന്നും യാ​ത്ര ചെ​യ്യു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും കാ​ണി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മ​തി. ഇ​ത് അ​ലോ​പ്പ​തി/​ആ​യൂ​ർ​വേ​ദ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മ​തി.

Loading...