20 വർഷം പൂർത്തിയാക്കിയാൽ സ്വയം വിരമിക്കാം
28 വ​ർ​ഷം സ​ർ​വീ​സു​ള്ള പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​നി​യും നാലു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി​യു​ണ്ട്. വോ​ള​ന്‍ററി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? എ​നി​ക്ക് 30 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ല​ഭി​ക്കു​മോ? അ​തു​പോ​ലെ എ​നി​ക്ക് ഭാ​വി​യി​ൽ കി​ട്ടേ​ണ്ട ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ല​ഭി​ക്കു​മോ? ഇ​തു​സം​ബ​ന്ധി​ച്ച് ആ​ർ​ക്കാ​ണ് അ​പേ​ക്ഷ കൊ​ടു​ക്കേ​ണ്ട​ത്?
രാ​ധാ​മ​ണി, ക​ട്ട​പ്പ​ന

20 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​ര​ന് വോ​ള​ ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റി​നു​ള്ള അ​വ​കാ​ശം ഉ​ണ്ട്. താ​ങ്ക​ൾ​ക്ക് 28 വ​ർ​ഷം സ​ർ​വീ​സു​ണ്ട​ല്ലോ. അ​തി​നാ​ൽ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റി​ന് ബു​ദ്ധി​മു​ട്ടി​ല്ല. വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കു​ന്പോ​ൾ ഭാ​വി​യി​ൽ ല​ഭി​ക്കാ​നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. താ​ങ്ക​ൾ​ക്ക് 30 വ​ർ​ഷ​ത്തെ സ​ർ​വീ​സി​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​തി​നു​ള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യാ​ൽ മ​തി. റി​ട്ട​യ​ർ ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന തീ​യ​തി​ക്ക് മൂന്നു മാ​സം മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.

Loading...