എംഒപി പാസായ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻക്രിമെന്‍റുകൾ ലഭിക്കും
22 വർഷം സ​ർ​വീ​സു​ള്ള എ​ന്‍റെ ഭ​ർ​ത്താ​വ് രണ്ടു മാ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. അ​ദ്ദേ​ഹം എ​ൽ​ഡി ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. എം​ഒ​പി പാ​സാ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തോ​ടൊ​പ്പം ശ​ന്പ​ള​ത്തി​ൽ വ​ർ​ധ​ന​ ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ര​ണ​ശേ​ഷം സ​ർ​വീ​സ് ബു​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എം​ഒ​പി പാ​സാ​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ർ​വീ​സ് ബു​ക്കി​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത്. ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത് ഇ​ൻ​ക്രി​മെ​ന്‍റ്, ഗ്രേ​ഡു​ക​ൾ എ​ന്നി​വ പാ​സാ​ക്കി​യെ​ടു​ത്ത് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കു​മോ?
മിനി, പൈനാവ്

എം​ഒ​പി പാ​സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യി​ച്ച് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ പാ​സാ​ക്കാം. അ​തോ​ടൊ​പ്പം ന​ഷ്ട​പ്പെ​ട്ടു​പോ​യ മൂന്നു ഹ​യ​ർഗ്രേ​ഡു​ക​ളും പാ​സാ​ക്കി എ​ടു​ക്കാ​വു​ന്ന​താ​ണ്. താ​ങ്ക​ളു​ടെ ഭ​ർ​ത്താ​വ് മ​ര​ണ​മ​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര്യ​യു​ടെ അ​പേ​ക്ഷ പ്ര​കാ​ര​മോ അ​ല്ലാ​തെയോ പ്രൊ​ബേ​ഷ​ൻ, ഹ​യ​ർ ഗ്രേ​ഡു​ക​ൾ എ​ന്നി​വ അ​നു​വ​ദി​പ്പി​ച്ച് എ​ടു​ക്കാ​വു​ന്ന​താ​ണ്. ഇ​തു​പ്ര​കാ​രം പെ​ൻ​ഷ​നി​ൽ വ​ർ​ധ​ന​വ് വ​രു​ത്താ​വു​ന്ന​താ​ണ്.

Loading...