കുടിശിക ലഭിക്കാൻ അർഹതയുണ്ടോ ‍?
പെ​ൻ​ഷ​ണ​ർ മ​ര​ണ​മ​ട​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന് മ​നോ​വൈ​ക​ല്യ​മു​ള്ള എ​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ​ക്ക് കു​ടും​ബ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​വ​രുന്നു. എ​ന്നാ​ൽ ഗാ​ർ​ഡി​യ​നാ​യി​രു​ന്ന ആ​ൾ ക​ഴി​ഞ്ഞ മാ​സം മ​രി​ച്ചു. പി​ന്നീ​ട് മ​റ്റൊ​രാ​ളെ ഗാ​ർ​ഡി​യ​നാ​യി നി​യ​മി​ക്കു​ക​യും പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ട​യ്ക്കു​ള്ള ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ല. ഗാ​ർ​ഡി​യ​നെ വ​യ്ക്കു​ന്ന​തി​ലു​ണ്ടാ​യ താ​മ​സം​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. കു​ടി​ശി​ക​യാ​യ പെ​ൻ​ഷ​ൻ കി​ട്ടാ​നു​ള്ള മാ​ർ​ഗം എ​ന്താ​ണ്?
ജോ​സ്, ചി​ങ്ങ​വ​നം

കെഎ​സ്ആ​ർ റൂ​ൾ പ്ര​കാ​രം ഗാ​ർ​ഡി​യ​ൻ മു​ഖേ​ന മാ​ത്ര​മേ മ​നോ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് കു​ടും​ബ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ള്ളൂ. അ​തി​നാ​ൽ ഗാ​ർ​ഡി​യ​ൻ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്തെ കു​ടി​ശി​ക ല​ഭി​ക്കാ​ൻ സാ​ധാ​ര​ണ ഗ​തി​യി​ൽ നി​ല​വി​ലു​ള്ള നി​യ​മപ്ര​കാ​രം അ​ർ​ഹ​ത​യി​ല്ല. എ​ന്നാ​ൽ ഇ​തു ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ം. അ​തു മു​ഖേ​ന പ​രി​ഹ​രി​ക്ക​പ്പെ​ടാ​ം.