ഹയർ ഗ്രേഡ് ലഭിക്കും
1- 10- 2012ൽ ​ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​നു മു​ന്പാ​യി 2014ൽ ​പി​എ​സ്‌​സി മു​ഖേ​ന ക്ല​ർ​ക്കാ​യി റ​വ​ന്യുവ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ എ​ല്ലാം പാ​സാ​യി​ട്ടു​ണ്ട്. എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​മോ? അ​തോ റ​വ​ന്യു വ​കു​പ്പി​ൽ വ​ന്ന​തി​നു​ശേ​ഷം എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണ​മോ?
സു​മേ​ഷ്,
പ​ത്ത​നം​തി​ട്ട

പ്ര​വേ​ശ​ന ത​സ്തി​ക​യി​ൽ എട്ടു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ​ഉ​ദ്യോ​ഗ​ക്കയ​റ്റം ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​ണ് ആ​ദ്യ ഹ​യ​ർ​ഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ള്ള​ത്. താ​ങ്ക​ളു​ടെ പ്ര​വേ​ശ​ന ത​സ്തി​ക ക്ല​ർ​ക്ക് ത​സ്തി​ക​യാ​ണ്. വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളി​ലാ​ണെ​ങ്കി​ലും ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ലും ഒ​രേ ത​സ്തി​ക​യിലും ആ​യ​തി​നാലും 1- 10- 2020ൽ താ​ങ്ക​ൾ​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ട്.

Loading...