യാത്രാപ്പടിക്ക് അർഹതയുണ്ട്
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്നു. പ​ല​പ്പോ​ഴും ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ദൂ​ര​സ്ഥ​ല​ത്തേ​ക്ക് യാ​ത്ര ​ചെ​യ്യേ​ണ്ട​താ​യി വ​രു​ന്നുണ്ട്. എ​ന്നാ​ൽ, അ​തി​നു​ള്ള യാ​ത്രാ​പ്പ​ടി ല​ഭി​ക്കാ​റി​ല്ല. യാ​ത്രാ​പ്പ​ടി​ക്ക് അ​ർ​ഹ​ത​യുള്ളതല്ലേ?
ടോ​മി ജോ​സ​ഫ്, പെ​രു​വ​ന്താ​നം

ദി​വ​സ​വേ​ത​ന / ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒൗ​ദ്യോ​ഗി​ക യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ക്ലാ​സി​ലു​ള്ള യാ​ത്രാ​പ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ക്ലാ​സ് -3, ക്ലാ​സ് -4 വി​ഭാ​ഗ​ക്കാ​ർ​ക്ക് എ​ട്ടു കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ യാ​ത്ര​ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ കു​റ​ഞ്ഞ​ത് 250രൂ​പ യാ​ത്രാ​പ്പ​ടി​യാ​യി ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. യാ​ത്ര ചെ​യ്ത​തി​ന്‍റെ പി​റ്റേ മാ​സം ഒ​ന്നാം തീയ​തി മു​ത​ൽ അ​തി​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്.

Loading...