കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ച് പെൻഷൻ കിട്ടാൻ പ്രത്യേക അപേക്ഷ വേണ്ട
2008 മാ​ർ​ച്ച് 31ന് സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ച എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2008 ജൂ​ണ്‍ 18നാ​ണ് ആ​ദ്യ​മാ​യി​ട്ട് പെ​ൻ​ഷ​ൻ വാ​ങ്ങി​യ​ത്. 01.04.2020ൽ ​ഞാ​ൻ പെ​ൻ​ഷ​ൻ​ പ​റ്റി​യി​ട്ട് 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ക​മ്യൂ​ട്ട് ചെ​യ്ത പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടേ​ണ്ട​ത​ല്ലേ. എ​ന്നാ​ൽ 2020 ജൂ​ണ്‍​വ​രെ​യും ഇ​തു ല​ഭി​ച്ച​താ​യി കാ​ണു​ന്നി​ല്ല. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. ആ​ർ​ക്കാ​ണ് പ​രാ​തി കൊ​ടു​ക്കേ​ണ്ട​ത്.
സുനിത, ക​ട്ട​പ്പ​ന

​ക​മ്യൂ​ട്ടേ​ഷ​ൻ തു​ക കൈ​പ്പ​റ്റി 12 വ​ർ​ഷം പൂ​ർ​ത്തി​യാ​യാ​ൽ ക​മ്യൂ​ട്ട് ചെ​യ്ത തു​ക പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടു​ം. താ​ങ്ക​ൾ ആ​ദ്യ​മാ​യി പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ വാ​ങ്ങി​യ​ത് 2008 ജൂ​ണി​ലാ​ണ​ല്ലോ. പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന്‍റെ പി​റ്റേ മാ​സം മു​ത​ലാ​ണ് കു​റ​ഞ്ഞ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് 2020 ജൂ​ലൈ ഒ​ന്നു മു​ത​ലേ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച രീ​തി​യി​ലു​ള്ള പെ​ൻ​ഷ​ൻ ല​ഭി​ക്കൂ. ഇ​തി​ന് പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. ല​ഭി​ക്കാ​തെ​ വ​രി​ക​യാ​ണെ​ങ്കി​ൽ ട്ര​ഷ​റി​യി​ൽ ബന്ധപ്പെടുക.