ജനനത്തീയതി തിരുത്തേണ്ടത് അഞ്ചു വർഷത്തിനകം വേണം
പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​ ചെ​യ്യു​ന്നു. ആ​റു വ​ർ​ഷം സ​ർ​വീ​സു​ണ്ട്. എ​സ് എ​സ്എ​ൽ​സി ബു​ക്കി​ലും മ​റ്റ് സ​ർ​വീ​സ് സം​ബ​ന്ധ​മാ​യ രേഖ കളിലുമുള്ള ജ​ന​ന​ത്തീ​യ​തി​യേ​ക്കാ​ൾ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് എ​ന്‍റെ യ​ഥാ​ർ​ഥ ജ​ന​ന​ത്തീ​യ​തി. സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വോ​ടെ എ​ന്‍റെ ജ​ന​ന​ത്തീ​യ​തി തി​രു​ത്തി​ക്കി​ട്ടു​ന്ന​തി​നു​വേ​ണ്ടി ഞാ​ൻ പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് സ്കൂ​ൾ മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ജനനത്തീയതി തി​രു​ത്തി കി​ട്ടു​ന്പോ​ൾ എ​നി​ക്ക് ഒ​രു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ല​ഭി​ക്കു​മോ?
റ​ഹിം, പേരാന്പ്ര

ജ​ന​ന​ത്തീ​യ​തി തി​രു​ത്തി​ക്കി​ട്ടി​യാ​ലും സ​ർ​വീ​സ് രേഖക ളിലെ പ​ഴ​യ തീ​യ​തി പ്ര​കാ​ര​മുള്ള സ​ർ​വീ​സി​നേ അ​ർ​ഹ​ത​യു​ള്ളൂ. ജ​ന​ന​ത്തീ​യ​തി​യി​ൽ തി​രു​ത്ത​ലു​ണ്ടെ​ങ്കി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ്അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം തി​രു​ത്ത​ലു​ക​ൾ വ​രു​ത്ത​ണ​മെ​ന്നാ​ണ് റൂ​ൾ.
സർവീസിൽ കയറി അഞ്ചു വർഷത്തിനുശേഷം യ​ഥാ​ർ​ഥ ജ​ന​ന​ത്തീ​യ​തി ശ​രി​യാ​ക്കി കി​ട്ടി​യാ​ലും സ​ർ​വീ​സി​ന് അ​തു​കൊ​ണ്ട് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത​ല്ല.