സീനിയോറിറ്റിയെ ബാധിക്കുമോ ?
അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ ആ​ളാ​ണ്. ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള ത​സ്തി​ക​യി​ൽ​നി​ന്ന് ത​രം​താ​ഴ്ത്ത​പ്പെ​ട്ടി​രി​ക്കുന്നു. ഇ​ത് സീ​നി​യോ​റി​റ്റി​യെ എ​പ്ര​കാ​ര​മാ​ണ് ബാ​ധി​ക്കു​ന്ന​ത്‍്? തരം താഴ്ത്തലിന് കാ​ലാ​വ​ധിയുണ്ടോ ?
ര​ഘു​, ​എ​രു​മേ​ലി

ഒ​രാ​ൾ ത​രം​താ​ഴ്ന്ന ത​സ്തി​ക​യി​ലേ​ക്കു ​താ​ഴ്ത്ത​പ്പെ​ടു​ന്പോ​ൾ തീ​ർ​ച്ച​യാ​യും ശ​ന്പ​ള​സ്കെ​യി​ലി​നും മാ​റ്റം വ​രു​മ​ല്ലോ. അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ര​നെ ത​രം​താ​ഴ്ത്തി പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വി​ൽ​ത്ത​ന്നെ ത​രം​താ​ഴ്ത്ത​ൽ എ​ത്ര കാ​ല​ത്തേ​ക്കെ​ന്നു വ്യ​ക്ത​മാ​ക്കാ​റു​ണ്ട്. അ​തു​പോ​ലെ തരംതാഴ്ത്തൽ പു​നഃ​സ്ഥാ​പി​ക്കു​ന്പോ​ൾ പി​ന്നീ​ടു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ​ക്ക് ഇ​തു ബാ​ധ​ക​മാ​ണോ, എ​ങ്കി​ൽ എ​ത്ര കാ​ല​ത്തക്ക് എന്ന വിവരങ്ങളെല്ലാം ഉ​ത്ത​ര​വി​ൽ​ത​ന്നെ വ്യ​ക്ത​മാ​ക്കാ​റു​ണ്ട്.

Loading...