വിവാഹിതനായ മകൻ മരിച്ചാൽ അമ്മയ്ക്കു ജോലിക്ക് അർഹതയില്ല
എ​ട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ള്ള എ​ന്‍റെ ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ ആ​റു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. ഭാ​ര്യ​യാ​യ എ​നി​ക്ക് 31 വ​യ​സാ​ണ്. ഞ​ങ്ങ​ൾ​ക്ക് ആ​റു വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്. ഞ​ങ്ങ​ളോ​ടൊ​പ്പം ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​കൂ​ടി താ​മ​സി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഞാ​ൻ കംപാഷണേറ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ എ​നി​ക്കു ജോ​ലി ലഭിക്കുന്ന​തി​നെ എ​തി​ർ​ക്കു​ക​യാ​ണ്. അ​മ്മ​യു​ടെ എ​തി​ർ​പ്പ് എ​നി​ക്കു ജോ​ലി കി​ട്ടു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മാ​കു​മോ?
സുമിത്ര, കൊല്ലം

സ​മാ​ശ്വാ​സ​പ​ദ്ധ​തി​പ്ര​കാ​രം ജോ​ലി ന​ൽകു​ന്പോ​ൾ അ​ത് സ​ർ​വീ​സി​ലു​ണ്ടാ​യി​രു​ന്ന ആ​ളി​നെ​യും അ​യാ​ളു​ടെ ആ​ശ്രി​ത​രെ​യും ക​ണ​ക്കാ​ക്കി​യാ​ണ്. ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞാ​ൽ സ​മാ​ശ്വാ​സ​പ​ദ്ധ​തി​പ്ര​കാ​രം ജോ​ലി​ക്ക് അ​ർ​ഹ​ത ഭാ​ര്യ, ആ​ൺ​കു​ട്ടി​ക​ൾ, പെ​ൺ​കു​ട്ടി​ക​ൾ എ​ന്ന രീ​തി​യാ​ണ്. അ​മ്മ​യ്ക്കു ജോ​ലി​ക്കു​ള്ള അ​ർ​ഹ​ത​യി​ല്ല. അ​തു​പോ​ലെ അ​വി​വാ​ഹി​ത​നാ​യ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചാ​ൽ മ​ര​ണ​ശേ​ഷം ജോ​ലി ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത അ​യാ​ളു​ടെ അ​മ്മ, അ​ച്ഛ​ൻ, സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​രി എ​ന്നീ ക്ര​മ​ത്തി​ലാ​ണ്. ഇ​തു​കൂ​ടാ​തെ കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​ന​വും ക​ണ​ക്കി​ലെ​ടു​ക്കും.
18-11-1999-ലെ Go(P)24/99/ P&ARD ​എ​ന്ന ഉ​ത്ത​ര​വി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.