മേയ് മാസത്തിൽ ഇൻക്രിമെന്‍റ് ലഭിക്കും
സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ്. 1 -4- 2020ൽ ​അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​യി​ൽനി​ന്ന് ബ്രാ​ഞ്ച് മാ​നേ​ജ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ബ്രാ​ഞ്ച് മാ​നേ​ജ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ള​സ്കെ​യി​ലി​നേ​ക്കാ​ൾ എ​ന്‍റെ അ​ടി​സ്ഥാ​ന ശ​ന്പ​ളം ഉ​യ​ർ​ന്നി​രു​ന്ന​പ്പോ​ഴാ​ണ് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ത്. എ​ന്‍റെ സാ​ധാ​ര​ണ​യു​ള്ള ഇ​ൻ​ക്രി​മെ​ന്‍റ് മേ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​മോ​ഷ​ൻ കി​ട്ടി​യ​പ്പോ​ൾ ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ചേ​ർ​ത്താ​ണ് ശ​ന്പ​ളം ഫി​ക് സ് ചെ​യ്ത​ത്. എ​ന്‍റെ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് 2021 ഏ​പ്രി​ൽ മാ​സ​ത്തി​ലേ ല​ഭി​ക്കൂ എ​ന്നാ​ണ് അ​റി​യി​ച്ച​ത്. എ​ന്‍റെ നോ​ർ​മ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് കാലയളവായ മേ​യ് മാ​സ​ത്തി​ൽ എ​നി​ക്ക് ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കേ​ണ്ട​ത​ല്ലേ?
സി​നു, ക​ട്ട​പ്പ​ന

സാ​ധാ​ര​ണ പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. മാ​സ്റ്റ​ർ സ്കെ​യി​ൽ ആ​യ​തു​കൊ​ണ്ട്, ഉ​റ​പ്പാ​യും ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റ് ചേ​ർ​ത്താ​ണ് ശ​ന്പ​ളം ഫി​ക്സ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് പ്ര​മോ​ഷ​നു മു​ൻ​പ് ല​ഭി​ച്ചി​രു​ന്ന മാ​സ​ത്തി​ലാ​ണ്. അ​താ​യ​ത് പ​ഴ​യ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ മേ​യ് മാ​സ​ത്തി​ൽ ശ​ന്പ​ള​രീ​തി ഫി​ക്സ് ചെ​യ്യു​ന്ന​തു​കൊ​ണ്ട് അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റും തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​കളും മേ​യ് മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും.

Loading...