സ്റ്റാറ്റ്യൂട്ടറി പെൻഷന് ഒാപ്ഷൻ നൽകാം
5 -10 -2017ൽ ​പി​എ​സ്‌​സി മു​ഖേ​ന ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു.
സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്ന​തി​നു മു​ൻ​പ് 1- 5- 2012 മു​ത​ൽ 31-10-2014 വ​രെ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ പ്യൂ​ണാ​യും അ​തി​നു​ശേ​ഷം 4 -10 -2017വ​രെ കെ​എ​സ്എ​ഫ്ഇ​യി​ലും പി​എ​സ്‌​സി മു​ഖേ​ന ജോ​ലി ചെ​യ്തു. അ​തി​നു​ശേ​ഷ​മാ​ണ് 5- 10 -2017ൽ ​പി​എ​സ്‌​സി മു​ഖേ​ന ​ത​ന്നെ ഇ​പ്പോ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 1- 4 -2013ന് ​മു​ൻ​പ് സ​ർ​വീ​സി​ൽ വ​ന്ന​വ​ർ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​തയുള്ള​താ​യി മ​ന​സി​ലാ​ക്കി ഓ​പ്ഷ​ൻ കൊ​ടു​ത്തെ​ങ്കി​ലും എ​ന്‍റെ ഓ​പ്ഷ​ൻ ചി​ല സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് നി​ര​സി​ച്ചു. എ​ന്നാ​ൽ എ​ന്നേ​പ്പോ​ലെ​യു​ള്ള ചി​ല ജീ​വ​ന​ക്കാ​രു​ടെ ഓ​പ്ഷ​ൻ സ്വീ​ക​രി​ച്ച​താ​യി അ​റി​യു​ന്നു. എന്താണ് ചെയ്യേണ്ടത്?
ജെ​യ്സ​മ്മ ജോ​സ​ഫ്,
നെ​ടു​ങ്ക​ണ്ടം

താ​ങ്ക​ൾ അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന വ​കു​പ്പി​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ ഇ​ല്ലാ​ത്ത​ വ​കു​പ്പാ​യ​തിനാ​ലാ​ണ് അ​പേ​ക്ഷ നി​രസിച്ച​ത്. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്ത് താ​ങ്ക​ളെപ്പോ​ലെ 1- 4- 2013-ന് ​മു​ൻ​പ് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ലേ​ക്ക് ഓ​പ്ഷ​ൻ കൊ​ടു​ക്കാ​ൻ അ​വ​സ​രം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ഇ​തി​നു​ള്ള ഓ​പ്ഷ​ൻ കൊ​ടു​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 14 -08- 2020 ആ​ണ്. പെ​ട്ടെ​ന്ന് ഓ​പ്ഷ​ൻ ന​ൽ​കു​ക.

Loading...