45 ദിവസത്തെ അവധിയുണ്ട്
ഗർഭപാത്രം നീക്കം ചെയ്യുന്ന സർജറിക്ക് എ​ത്ര ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും? ഏ​തു രീ​തി​യി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്? മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണോ? അ​തു​പോ​ലെ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കണോ ?
ലേ​ഖ, തൊ​ടു​പു​ഴ

ഗർഭപാത്രം നീക്കം ചെയ്യുന്ന സർജറിക്ക് 45 ദി​വ​സ​ത്തെ അ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. പ്ര​സ​വാ​വ​ധി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന രീ​തി​യി​ൽ​ത​ന്നെ ഡോ​ക്‌‌ടറു​ടെ/​മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ന്‍റി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. എ​ന്നാ​ൽ, തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല.

Loading...