വാർഷിക ഇൻക്രിമെന്‍റ് ജൂണിൽ ലഭിക്കും
സ​ഹ​ക​ര​ണ​ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ്. 2020 ജ​നു​വ​രി​യി​ൽ ബ്രാ​ഞ്ച് മാ​നേ​ജ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. അ​ടി​സ്ഥാ​ന​ശ​ന്പ​ള​ത്തോ​ടൊ​പ്പം ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ജനുവരിയിൽ ല​ഭി​ച്ചു. എ​ന്‍റെ പ്രമോഷനു മുന്പു ള്ള ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ്. പ്രമോഷനുശേഷം ജൂ​ണ്‍ മാ​സ​ത്തി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചില്ല. അടുത്ത ഇ​ൻ​ക്രി​മെ​ന്‍റ് 2021 ജ​നു​വ​രി​യി​ലേ ന​ൽ​കു​ക​യു​ള്ളൂ എ​ന്നാ​ണ​് അറി​യി​ച്ച​ത്. കെഎ​സ്ആ​ർ റൂ​ൾ 28 എ ​പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ത്തി​ന് എ​നി​ക്ക് അ​ർ​ഹ​ത​യി​ല്ലേ?
ര​ജി​ത, കു​റ​വി​ല​ങ്ങാ​ട്

സ​ഹ​ക​ര​ണ​വ​കു​പ്പി​ൽ കെ​എ​സ്ആ​ർ പ്ര​കാ​ര​മാ​ണ് ലീ​വ്, പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്പോ​ഴു​ള്ള 28എ ​ഫി​ക്സേ​ഷ​ൻ എ​ന്നി​വ ന​ൽ​കു​ന്ന​ത്. റൂ​ൾ 28 എ​യി​ലെ ഭേ​ദ​ഗ​തി​പ്ര​കാ​രം പ്ര​മോ​ഷ​ൻ തീ​യ​തി​യി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കി പ്രാ​ഥ​മി​ക ഫി​ക്സേ​ഷ​നും അ​തി​നു​ശേ​ഷം പ്രമോഷനു മു ന്പുള്ള ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ ലോ​വ​ർ സ്കെ​യി​ലി​ലെ റീ​ഫി​ക്സേ​ഷ​നും അ​ർ​ഹ​ത​യു​ണ്ട്. സാ​ധാ​ര​ണ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ ഒ​രു ഇ​ൻ​ക്ര​മെ​ന്‍റ് കൂ​ടി ല​ഭി​ക്കേണ്ടതായിരുന്നു. തു​ട​ർ​ന്ന് വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് ജൂൺമാസത്തിൽ തന്നെ ഭാ​വി​യി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.

Loading...