ഒാഗസ്റ്റ് 31നുള്ളിൽ മസ്റ്ററിംഗ് നടത്തണം
2020 ഓ​ഗ​സ്റ്റ് 31ന​കം പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്ന് ട്ര​ഷ​റി ഡ​യ​റ​ക്‌‌ടറു​ടെ പ്ര​സ്താ​വ​ന ക​ണ്ടു. ഞാ​നും എ​ന്നെ​പ്പോ​ലെ ട്ര​ഷ​റി​യി​ൽനി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രും 2019 ഡി​സം​ബ​ർ മാ​സ​ത്തി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യ​താ​ണ്. അ​തി​നു​ശേ​ഷം ഒ​രു വ​ർ​ഷം ആ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ മ​സ്റ്റ​റിം​ഗ് സം​ബ​ന്ധി​ച്ച അറിയിപ്പ് വ​ന്ന​തി​ന്‍റെ കാ​ര​ണം മ​ന​സി​ലാ​കു​ന്നി​ല്ല. ഇ​ത് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​നെ ബാ​ധി​ക്കു​മോ?
രാ​മ​കൃ​ഷ്ണ​പി​ള്ള, കൊ​ല്ലം

സാ​ധാ​ര​ണ എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് പെ​ൻ​ഷ​ൻ​കാ​ർ വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ് ന​ട​ത്താ​റു​ള്ള​ത്. ഡി​സം​ബ​ർ മാ​സ​ത്തി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ താ​മ​സി​ച്ചാ​ലും പി​ന്നീ​ട് മാ​ർ​ച്ചു​മാ​സം​വ​രെ പെ​ൻ​ഷ​ൻ ന​ൽ​കാ​റു​ണ്ട്.

എ​ന്നാ​ൽ, ഈ ​വ​ർ​ഷം ലോ​ക്ക് ഡൗ​ണ്‍ മൂ​ലം പെ​ൻ​ഷ​ൻ​കാ​രി​ൽ പ​ല​ർ​ക്കും മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇതുവരെ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ​വ​ന്ന പെ​ൻ​ഷ​ൻ​കാ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​ങ്ങ​നെ ഒ​രു അറിയി പ്പ് വ​ന്നി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ഓ​ഗ​സ്റ്റ് 31നു​ള്ളി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത പെ​ൻ​ഷ​ൻ​കാ​രു​ടെ പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​താ​ണ് എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ അ​റി​യി​പ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Loading...