അഞ്ചു വർഷത്തിനുള്ളിലെങ്കിലും നൽകണമായിരുന്നു
എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളി​ൽ​നി​ന്ന് 15 വ​ർ​ഷം മു​ന്പ് വിരമിച്ചു. മാ​നേ​ജ്മെ​ന്‍റു​മാ​യു​ള്ള ചി​ല പ്ര​ശ്ന​ങ്ങ​ളാ​ൽ അ​വ​സാ​ന​ത്തെ ശ​ന്പ​ളം വാ​ങ്ങി​യി​ല്ല. അ​തു​പോ​ലെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ​യും ന​ൽ​കി​യി​ല്ല. ചി​ല വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ കൊ​ണ്ടാ​ണ് പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ താ​മ​സി​ച്ചു​പോ​യ​ത്. 2019 ഡി​സം​ബ​റി​ൽ ഞാ​ൻ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ അ​യ​ച്ചു. ഇ​പ്പോ​ൾ പെ​ൻ​ഷ​ൻ പാ​സാ​യി​ട്ടു​ണ്ട്. ഇ​തി​ൽ ക​മ്യൂ​ട്ടേ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. അ​തുപോ​ലെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 2018 ഡി​സം​ബ​ർ ​വ​ച്ചാ​ണ്. എ​നി​ക്ക് 01-04-2004 മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നല്ലേ ?

ചെ​റി​യാ​ൻ, ഇ​ടു​ക്കി

പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ കൃ​ത്യ​സ​മ​യ​ത്ത് കൊ​ടു​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​തു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ലെ​ങ്കി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു. അ​തി​നാ​ൽ പെ​ൻ​ഷ​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന തീ​യ​തി മു​ത​ലേ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. റി​ട്ട​യ​ർ​മെ​ന്‍റി​നു​ശേ​ഷം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​മ്യൂ​ട്ടേ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ലേ ക​മ്യൂ​ട്ടേ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​തി​നു​ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യോ​ടൊ​പ്പം മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്. ഈ ​മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ക​മ്യൂ​ട്ടേ​ഷ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

Loading...