ശന്പളം ക്രമപ്പെടുത്തുന്നതിനു തടസമുണ്ടോ ?
സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്. 2009ലെ ​ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ൽ എ​ന്‍റെ ജൂ​ണി​യ​റാ​യ മ​റ്റൊ​രു അ​ധ്യാ​പി​ക​യ്ക്ക് എ​ന്‍റെ അ​ടി​സ്ഥാ​ന​ശ​ന്പ​ള​ത്തേ​ക്കാ​ൾ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് കൂ​ടു​ത​ലു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ചി​ല്ല. അ​തി​നു​ശേ​ഷം 2014 ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വും ന​ട​ന്നു. ഇ​പ്പോ​ഴും എ​ന്‍റെ ശ​ന്പ​ള​ത്തി​ൽ ജൂ​ണി​യ​റാ​യ അ​ധ്യാ​പി​ക​യേ​ക്കാ​ൾ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് കു​റ​വാ​ണ്. 2009ലെ ​ശ​ന്പ​ള​ത്തി​ലു​ണ്ടാ​യ പി​ശ​ക് തി​രു​ത്തി എ​ന്‍റെ ശ​ന്പ​ളം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ?
രേ​ണു​ക, കൊ​ല്ലം

ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള വി​ഷ​യ​ങ്ങ​ൾ കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളോ, ഓ​ഡി​റ്റ് ത​ട​സ​വാ​ദ​ങ്ങ​ളോ ഉ​ള്ള​വ ഒ​ഴി​കെ​യു​ള്ള​വ അ​ർ​ഹ​ത വ​രു​ന്ന തീ​യ​തി മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​ന​ക​മോ, അ​ടു​ത്ത ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്ന തീ​യ​തി മു​ത​ൽ ര​ണ്ടു വ​ർ​ഷം വ​രെ​യു​ള്ള​തോ ഇ​തി​ൽ ഏ​താ​ണോ ആ​ദ്യം വ​രു​ന്ന​ത് ആ ​തീയ​തി​ക്ക​കം മാ​ത്ര​മേ പ​രി​ഹ​രി​ക്കാ​നാ​കൂവെന്നും അ​തി​നു​ശേ​ഷ​മു​ള്ള​ത് കാ​ല​ഹ​ര​ണ​പ്പെ​ട്ടു​പോ​കുമെ​ന്നും കാ​ണി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ.ഉ(പി) 145/2019 ധന. തീയതി 31.10.2019 ​ഗ​വ. ഉ​ത്ത​ര​വ് കാ​ണു​ക.

Loading...