ടെസ്റ്റ് യോഗ്യത നിർബന്ധമാണ്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​കു​ന്ന​തി​ന് ടെ​സ്റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത 50 വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യമു​ള്ള​തും 12 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക സേ​വ​നം ഉ​ള്ള​തു​മാ​യ അ​ധ്യാ​പ​ക​രെ പ​രി​ഗ​ണി​ക്കു​മോ? ടെ​സ്റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത ഏ​റ്റ​വും സീ​നി​യ​റാ​യ അ​ധ്യാ​പ​ക​ന്/ അ​ധ്യാ​പി​ക​യ്ക്ക് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ സ്ഥാ​നം ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ടോ?
വി​ൻ​സ​ന്‍റ്, ക​ട്ട​പ്പ​ന

അ​ക്കൗ​ണ്ട​ന്‍റ് ലോ​വ​ർ, കെഇആർ എന്നി​വ പാ​സാ​യ 12 വ​ർ​ഷ​ത്തി​ല​ധി​കം അ​ധ്യാ​പ​ക സേ​വ​ന​മു​ള്ള​വ​ർ​ക്കേ പ്ര​ധാ​ന അ​ധ്യാ​പി​ക ത​സ്തി​ക​യ്ക്ക് അ​ർ​ഹ​ത​യു​ള്ളൂ. ഹൈ​ക്കോ​ട​തി​യി​ൽ പ​ല റി​ട്ടു​ക​ളും എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​പ​റ​ഞ്ഞ യോ​ഗ്യ​ത ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടില്ല. 50 വ​യ​സു ക​ഴി​ഞ്ഞ ടെ​സ്റ്റ് യോ​ഗ്യ​ത ഇ​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ ത​സ്തി​ക​യ്ക്ക് അ​ർ​ഹ​ത​യി​ല്ല.

Loading...