2008 ഏപ്രിൽ 30ന് വിരമി ച്ച അധ്യാപകനാണ്. പെൻഷൻ, കമ്യൂട്ടേഷൻ എന്നിവ 2008 മേയിൽ വാങ്ങി. 01- 06- 2008 മുതൽ എനിക്കു കമ്യൂട്ട് ചെയ്ത തുക കുറച്ചതിനുശേഷമുള്ള പെൻഷനാണു ലഭിച്ചത്. 12 വർഷം പൂർത്തിയാകുന്പോൾ കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ചു കിട്ടേണ്ടതാണ്. എന്നാൽ, 2020 ജൂലൈ മാസത്തെ പെൻഷനിലാണ് എനിക്കു കമ്യൂട്ടേഷൻ തുക പുനഃസ്ഥാപിച്ചു കിട്ടിയതായി കാണുന്നത്. എനിക്ക് ജൂൺ മാസത്തെ കുടിശിക കിട്ടാൻ അർഹതയില്ലേ?
ടോം, പെരുവന്താനം
പെൻഷൻ കമ്യൂട്ടു ചെ യ്ത തുക കൈമാറുന്ന മാസത്തിന്റെ പിറ്റേ മാസം ഒന്നാംതീയതി മുതലാണ് കുറഞ്ഞ പെൻഷൻ നൽകുന്നത്. താങ്കൾ 2008 മേയ് മാസത്തിൽ കമ്യൂട്ട് ചെയ്ത തുക മാറിയതായതുകൊണ്ട് 2020 ജൂണ്‍ മാസം ഒന്നാം തീയതിമുതൽ കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ച് പെൻഷൻ നൽകേണ്ടതാണ്. താങ്കൾ ഉടൻതന്നെ പെൻഷൻ പേമെന്റ് ഓർഡർ സഹിതം ട്രഷറിയിൽ ബന്ധപ്പെടുക. പിശകു പറ്റിയതു ചൂണ്ടിക്കാണിച്ച് പ്രശ്നം പരിഹരിക്കാവുന്നതാണ്. താങ്കൾക്ക് 2020 ജൂണ്‍ മാസം ലഭിക്കാനുള്ള തുകയ്ക്ക് അർഹതയുണ്ട്.