അമ്മയുടെ പേരിലേക്ക് ഫാമിലി പെൻഷൻ മാറ്റാം
എ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ ഭാ​ര്യ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ കിട്ടുന്നുണ്ട്. കൂ​ടാ​തെ സ​മാ​ശ്വാ​സ​തൊ​ഴി​ൽ പ്ര​കാ​രം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​യും ല​ഭി​ച്ചു.

മൂ​ന്നു വ​ർ​ഷ​മാ​യി ജോ​ലി ല​ഭി​ച്ചി​ട്ട്. ക​ഴി​ഞ്ഞ മാ​സം ഭാര്യ പു​ന​ർ​വി​വാ​ഹം ചെ​യ്തു. ഞ​ങ്ങ​ളു​ടെ അ​മ്മ അ​വ​രോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഫാ​മി​ലി പെ​ൻ​ഷ​ൻ നി​ർ​ത്തി​യ​തോ​ടെ അ​മ്മ എ​ന്‍റെ കൂ​ടെയാണ് താ​മ​സി​ക്കു​ന്നത്.

ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഫാ​മി​ലി പെ​ൻ​ഷ​ൻ അ​മ്മ​യ്ക്ക് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? ആ​ർ​ക്കാ​ണ് അ​പേ​ക്ഷ കൊ​ടു​ക്കേ​ണ്ട​ത്?
ദീ​പു, മു​ണ്ട​ക്ക​യം

മ​രി​ച്ചു​പോ​യ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ പു​ന​ർ​വി​വാ​ഹം ചെ​യ്ത​തു​കൊ​ണ്ടാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ​ത്. അ​വ​ർ​ക്കു കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ പേ​രി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​മാ​യി​രു​ന്നു. കു​ട്ടി​ക​ളി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​മ്മ​യ്ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മ​രി​ച്ചു​പോ​യ ജീ​വ​ന​ക്കാ​ര​ൻ അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.