പെൻഷനു യോഗ്യകാലമായി പരിഗണിക്കുമോ ?
2021 മാ​ർ​ച്ച് 31-ാം തീ​യ​തി സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്യു​ന്ന സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​നി​ക്ക് 28 വ​ർ​ഷവും ഒ​രു മാ​സവും സ​ർ​വീ​സ് ലഭിക്കും. സ്ഥി​ര​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പ് ര​ണ്ടു പ്രാ​വ​ശ്യ​മാ​യി ഒ​രു വ​ർ​ഷവും നാ​ലു മാ​സവും എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സു​ണ്ട്. ഇ​ത് 2001ന് ​മു​ന്പായി​രു​ന്നു. ഈ ​താ​ത്കാ​ലി​ക സ​ർ​വീ​സ് ചേ​ർ​ത്ത് എ​നി​ക്ക് ഹ​യ​ർഗ്രേ​ഡ് കി​ട്ടി​യി​ട്ടു​ണ്ട്. താത്കാലിക ​സ​ർ​വീ​സു​കൂ​ടി ചേ​ർ​ത്ത് ഫു​ൾ പെ​ൻ​ഷ​ൻ ല​ഭി​ക്കു​മോ‍?
റോ​സ​ി, ഇരട്ടയാർ

30-9-1994ന് മു​ന്പു​ള്ള പ്രൊ​വി​ഷ​ണ​ൽ സ​ർ​വീ​സ് (ഇ​ൻ​ക്രി​മെ​ന്‍റി​ന് ക​ണ​ക്കാ​ക്കി​യ​ത്) പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ സ​ർ​വീ​സാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ 2016 മു​ത​ൽ പ്രൊ​വി​ഷ​ണ​ൽ സ​ർ​വീ​സ് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​താ സർവീസ് ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​ത്. ഇ​തി​നെ​തി​രാ​യി ഹൈ​ക്കോ​ട​തി​യിലും സു​പ്രീം​കോ​ട​തി​യിലും റി​ട്ട് ഫ​യ​ൽ ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യി 10-8-2018 അ​ല്ലെ​ങ്കി​ൽ ആ ​തീ​യ​തി​ക്കു മു​ന്പ് സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത​വ​രു​ടെ താ​ത്കാ​ലി​ക സ​ർ​വീ​സ് പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ സ​ർ​വീ​സാ​യി ക​ണ​ക്കാ​ക്കി​ക്കൊ​ണ്ട് 29-10-2019ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.