പാർട്ട്ടൈം ജീവനക്കാർക്ക് പരമാവധി 120 ഏൺഡ് ലീവ് സൂക്ഷിച്ചുവയ്ക്കാം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ഏ​ഴു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഞാ​ൻ ഇ​തു​വ​രെ​യും ഏ​ൺ​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്തി​ട്ടി​ല്ല. എ​ല്ലാ വ​ർ​ഷ​വും ഏ​ൺ​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടോ‍? അ​തോ ആ ​ഏ​ൺ​ഡ് ലീ​വ് ന​ഷ്ട​പ്പെ​ടു​മോ? എ​നി​ക്ക് ഇ​പ്പോ​ൾ എ​ത്ര ഏ​ൺ​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​ൻ സാ​ധി​ക്കും‍?
ഷീല, കോ​ന്നി

പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 15 ഏ​ൺ​ഡ് ലീ​വാ​ണ് ക്ര​ഡി​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. ഏ​ഴു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ താ​ങ്ക​ൾ​ക്ക് ക്ര​ഡി​റ്റി​ൽ 105 ഏ​ൺ​ഡ് ലീ​വ് ല​ഭി​ക്കും. പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് ക്ര​ഡി​റ്റി​ൽ സൂ​ക്ഷി​ച്ചു വ​യ്ക്കാ​വു​ന്ന പരമാവധി ഏ​ൺ​ഡ് ലീ​വ് 120 ആ​ണ്. ഇ​തി​ൽ കൂ​ടു​ത​ൽ വ​ന്നാ​ൽ അ​ത് നഷ്‌‌ടപ്പെടും. താ​ങ്ക​ൾ​ക്ക് നി​ല​വി​ൽ 105 ഏ​ൺ​ഡ് ലീ​വ് ഉ​ള്ള​തു​കൊ​ണ്ട് ഒ​രു സാ​ന്പ​ത്തി​ക​വ​ർ​ഷം 30 ഏ​ൺ​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാം. എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം 30 ഏ​ൺ​ഡ് ലീ​വ് മാ​ത്ര​മേ സ​റ​ണ്ട​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.