ജനനത്തീയതിയിലെ മാറ്റം സർവീസ് ബുക്കിൽ ചേർക്കാം
16 -05 -2016 മുതൽ ​പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. ജന ന സർട്ടിഫിക്കറ്റിലും എസ്എസ് എൽസി സർട്ടിഫിക്കറ്റിലും ജ​ന​ന​ത്തീ​യ​തി​യി​ൽ എട്ടു മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എസ്എസ്എൽസി ബുക്കിൽ ജനനത്തീയതി തിരുത്താ നാവുമോ ? തിരുത്തി കിട്ടിയാൽ സർ വീസ് ബുക്കിൽ പുതിയ ജനനത്തീ യതി ചേർക്കാനാവുമോ ‍?
രാ​ജി, കു​റ​വി​ല​ങ്ങാ​ട്

എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ​ ജ​ന​ന​ത്തീയ​തിയിൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ നി​ശ്ചി​ത​ഫോ​മി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ജ​ന​ന​ത്തീയ​തി തി​രു​ത്തു​ന്ന​തി​നു​ള്ള ഫീ​സാ​യ 500/- രൂ​പ​യു​ടെ ട്ര​ഷ​റി ചെ​ലാ​ൻ സ​ഹി​തം പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള രേ​ഖ​ക​ൾ സ​ഹി​തം അ​വ​സാ​നം എ​സ് എ​സ് എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ/ ഹെ​ഡ്മി​സ്ട്ര​സി​നാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. സ്കൂ​ൾ മേ​ല​ധി​കാ​രി പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് അ​യ​യ്ക്കു​ന്ന​താ​ണ്.
ജനനത്തീയതി തിരുത്തിക്കിട്ടി യാൽ സർവീസിൽ പ്രവേശിച്ച് അ ഞ്ചുവർഷത്തിനകം സർവീസ് ബു ക്കിൽ തിരുത്തിക്കിട്ടും.