മരണവിവരം ട്രഷറിയിൽ ഉടൻ അറിയിക്കണം
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ ഭ​ർ​ത്താ​വ് 2020 ജൂ​ണ്‍ 20ന് മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹം ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ, മ​ര​ണ​വി​വ​രം ട്ര​ഷ​റി​യി​ൽ റി​പ്പോ​ർ​ട്ടു​ചെ​യ്യാ​ൻ വി​ട്ടു​പോ​യി. ഒ​രു മ​ക​ൻ ഉ​ള്ള​ത് വി​ദേ​ശ​ത്താ​യ​തു​കൊ​ണ്ട് മ​റ്റു​കാ​ര്യ​ങ്ങ​ൾ ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​നി​ക്കു ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടാ​ൻ അ​ർ​ഹ​ത​യു​ള്ള​ത് എ​ന്നു മു​ത​ലാ​ണ്. ഞാ​ൻ ബാ​ങ്കി​ലാ​ണോ ട്ര​ഷ​റി​യി​ലാ​ണോ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്?
ഗീ​താ​ ദേ​വി,
ച​ങ്ങ​നാ​ശേ​രി

2020 ജൂ​ണ്‍ മാ​സ​ത്തി​ൽ ഏ​തു ദി​വ​സം മ​രി​ച്ച​താ​യാ​ലും ആ ​മാ​സ​ത്തെ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. താങ്കൾ ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ 2020 ജൂ​ലൈ ഒന്നു മു​ത​ലാ​ണു ല​ഭി​ക്കേ​ണ്ട​ത്. താ​ങ്ക​ൾ മ​ര​ണ​വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്നതു​കൊ​ണ്ടു തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ ഭർ ത്താവിന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടാ​കും. ജൂ​ലൈ മാ​സം​മു​ത​ൽ ക്രെ​ഡി​റ്റ് ചെ​യ്ത പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ ഭാര്യക്ക് അ​ർ​ഹ​ത​യു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്നു മ​ര​ണ​വി​വ​രം ട്ര​ഷ​റി​യി​ൽ അ​റി​യി​ക്കു​ക. തു​ട​ർ​ന്നു ഫാ​മി​ലി പെ​ൻ​ഷ​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ഡെ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി സ​ഹി​തം ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ക.