എന്റെ ഭർത്താവിന്റെ പെട്ടെന്നുണ്ടായ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അംഗീകൃത ലിസ്റ്റിൽപ്പെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തേണ്ടതായി വന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ചികിത്സ നടത്തിയത്. ഇതോടനുബന്ധിച്ച് ഒരു ശസ്ത്രക്രിയയും നടത്തി. ഏകദേശം 1.5 ലക്ഷം രൂപ ചെലവായി. ആദ്യം തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ ബന്ധപ്പെട്ടശേഷമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചത്. ഈ ചികിത്സയ്ക്കു ചെലവായ തുക റീഇംബേഴ്സ് ചെയ്യാൻ സാധിക്കുമോ?
നീന, ആലപ്പുഴ
സ്വകാര്യ ആശുപത്രിയിലെ ചികിത്സാച്ചെലവ് റീഇംബേഴ്സ് ചെയ്യുന്നതിൽ സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ 12.01. 2020ലെ 34/2020 സർക്കുലർ പ്രകാരം സ്വകാര്യ ആശുപത്രിയിൽ നടത്തുന്ന ചികിത്സാ ചെലവ് റീഇംബേഴ്സ് ചെയ്തു കൊടുക്കേണ്ടതില്ലെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഗവ. പാനലിലൂടെ സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ചികിത്സയ്ക്ക ്ഇത് ബാധകമല്ല. ഈ സർക്കുലർ താത്കാലികമായിട്ട് ഇറക്കിയിട്ടുള്ളതാണ്. എങ്കിൽപ്പോലും സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് മെഡിക്കൽ റീഇംബേഴ്സ് ബില്ലുകൾ പാസാക്കി നൽകുന്നുണ്ട്.