ഫുൾടൈം സർവീസ് കാലത്തോടൊപ്പം പാർട്ട്ടൈം സർവീസിന്‍റെ 50% കണക്കാക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. അ​ടുത്ത ​വ​ർ​ഷം വി​ര​മി​ക്കും. പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പാർട്ട് ടൈം സ്വീപ്പറായി എ​ട്ടു വ​ർ​ഷ​വും മൂ​ന്നു മാ​സ​വും സ​ർ​വീ​സുണ്ട്. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ യി ആ​റു വ​ർ​ഷ​വും അ​ഞ്ചു മാ​സ​വും ഫുൾടൈം സ​ർ​വീ​സും ല​ഭി​ക്കും. പാ​ർ​ട്ട്ടൈം പെ​ൻ​ഷ​നാ​ണോ അ​തോ ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ലു​ള്ള പെ​ൻ​ഷ​നാ​ണോ ല​ഭി​ക്കു​ന്ന​ത്. ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ര​നെ​ന്ന നി​ല​യി​ലാ​ണെങ്കി​ൽ മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കു​മോ? അ​തു​പോ​ലെ ഗ്രാ​റ്റുവി​റ്റി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ലാ​ണോ ല​ഭി​ക്കു​ന്ന​ത്?
ജോ​സ​ഫ് ഏ​ബ്ര​ഹാം,
പെ​രു​വ​ന്താ​നം

പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ലു​ള്ള ആ​ൾ പ്രമോഷൻ ല​ഭി​ച്ച് ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ര​നാ​യി തീ​രു​ന്പോ​ൾ ഫു​ൾ​ടൈം സ​ർ​വീ​സ് അഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ന്‍റെ 50 ശ​ത​മാ​നം സ​ർ​വീ​സും കൂ​ടി ചേ​ർ​ത്ത് ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ം. ര​ണ്ടു സ​ർ​വീ​സും​കൂ​ടി 10 വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പ്പോ​ൾ ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ര​ന് ല​ഭി​ക്കു​ന്ന മി​നി​മം പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. നി​ല​വി​ൽ 8500രൂ​പ​യും അ​തി​നു​ള്ള ഡി​എ​യും മിനിമം പെൻഷൻ ല​ഭി​ക്കും. അ​തു​പോ​ലെ ക​മ്യൂ​ട്ടേ​ഷ​ൻ 40 ശ​ത​മാ​നം, ഗ്രാ​റ്റുവി​റ്റി എ​ന്നി​വ​യ്ക്ക് അ​ർ​ഹ​ത​യു​ണ്ട്. അഞ്ചു വ​ർ​ഷ​ത്തി​ൽ താ​ഴെ ഫു​ൾ​ടൈം സ​ർ​വീ​സു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത്. താ​ങ്ക​ൾ​ക്ക് ആറു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ഫു​ൾ​ടൈം സ​ർ​വീ​സുണ്ട്. പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ന്‍റെ 50 ശ​ത​മാ​ന​വും കൂ​ടി ചേ​ർ​ക്കു​ന്പോ​ൾ 10 വ​ർ​ഷം ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ത​ന്നെ​യി​ല്ല.

Loading...