രജിസ്ട്രേഷൻ വകുപ്പിൽനിന്ന് ജൂണിയർ സൂപ്രണ്ടായി പെൻഷൻ പറ്റി. എന്റെ പെൻഷനുള്ള അപേക്ഷ കൃത്യസമയത്ത് കൊടുക്കുകയും അത് അനുവദിച്ചു കിട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പെൻഷനുള്ള അപേക്ഷ നൽകിയതിനുശേഷമാണ് എനിക്ക് ഒരു ഹയർഗ്രേഡ് അനുവദിച്ചു കിട്ടിയത്. മുൻകാല പ്രാബല്യത്തോടെയാണ് അനുവദിച്ചത്. പുതുതായി ലഭിച്ച ഹയർഗ്രേഡു കൂടി കണക്കിലെടുത്ത് എന്റെ പെൻഷൻ പരിഷ്കരിച്ചു കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്? ഹയർഗ്രേഡ് ലഭിച്ചതിൻ പ്രകാരം എന്റെ ശന്പളം ഫിക്സ് ചെയ്തപ്പോൾ രണ്ട് ഇൻക്രിമെന്റുകൾ കൂടി അധികമായി ലഭിച്ചു.
ജോസ്, പിറവം
നിലവിൽ ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ വിവരങ്ങൾ കാണിച്ചുകൊണ്ട് പുതുതായി ഹയർഗ്രേഡ് ലഭിച്ച വിവരവും അതുമുഖേന ശന്പളത്തിൽ വന്ന വർധനവും കാണിച്ച് പെൻഷൻ, ഗ്രാറ്റിവിറ്റി/ഡിസിആർജി എന്നിവ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സ്റ്റേറ്റ്മെന്റ് സഹിതം പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റിക്ക് അയച്ചുകൊടുക്കുക. ഇതോടൊപ്പം സർവീസ് ബുക്കു കൂടി ഉൾക്കൊള്ളിക്കണം. അതിൻപ്രകാരം പുതുക്കിയ നിരക്കിൽ പെൻഷൻ പരിഷ്കരിച്ച് പെൻഷൻ സംഗ്ഷനിംഗ് അതോറിറ്റി അക്കൗണ്ട് ജനറലിന് സമർപ്പിക്കുന്നതാണ്. തുടർന്നു അക്കൗണ്ടന്റ് ജനറൽ പെൻഷൻ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കും. താങ്കൾക്ക് അതിന്റെ പകർപ്പ് ലഭിക്കുന്നതാണ്.