ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. കോളജിൽ അധ്യാപിക ആകാനുള്ള യോഗ്യതയുണ്ട്. സ്വകാര്യ കോളജിൽ ജോലി കിട്ടിയാൽ നിയമനത്തിന് വയസിളവ് ലഭിക്കുമോ? വയസിളവ് ലഭിച്ചെങ്കിൽ മാത്രമേ എനിക്ക് അതുകൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.
ഗീതുമോൾ,
കൊല്ലം
സംസ്ഥാനത്ത് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. എന്നാൽ യുജിസി നിർദേശിച്ചിട്ടുള്ള യോഗ്യത നേടിയിട്ടുള്ള പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി അധ്യാപകർക്ക് അവരുടെ സർവീസിന്റെ ദൈർഘ്യം കൂടി പരിഗണിച്ച് നിയമനത്തിന് വയസിളവ് ലഭിക്കും.
പരമാവധി അഞ്ചു വർഷം വരെ അവർക്ക് വയസിൽ ഇളവ് ലഭിക്കുന്നതാണ്.