സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് കാ​ല​യ​ള​വി​ൽ പ​ക​രം നി​യ​മ​നം ന​ട​ത്താം
സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് മൂ​ല​മു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ൽ കെ​ഇ​ ആ​ർ ച​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​മെ​ന്ന് ഉ​ത്ത​ര​വ്.

സ.​ഉ(​കെ) 71/2019 പൊ.​വി.​വ.​തീ​യ​തി 25/6/2019.
രോ​ഗബാ​ധി​ത​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് പ​ര​മാ​വ​ധി ആ​റു​മാ​സം​ വ​രെ KSR Vol.I App VII പ്ര​കാ​രം സ്പെഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ഒ​ഴി​വി​ൽ പ​ക​രം നി​യ​മ​നം ന​ട​ത്തു​വാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ഴി​വു​ക​ളി​ലും നി​യ​മ​നം ന​ട​ത്താം.
ഈ ​ഉ​ത്ത​ര​വി​ന് 2018-19 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ്രാ​ബ​ല്യം.

Loading...