ഇൻഷ്വറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സെല്ലുകൾ രൂപീകരിച്ചു. തുടർന്നും പരിഹരിക്കാത്ത കേസുകൾ അപ്പലേറ്റ് അഥോറിറ്റി പരിഹരിക്കും.
ടോൾ ഫ്രീ നന്പർ / വെബ്സൈറ്റ്
ഇൻഷ്വറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങൾക്ക്:- പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആശുപത്രികളെ സംബന്ധിച്ച്, ചികിത്സാനിരക്കുകൾ, രോഗങ്ങളെ സംബന്ധിച്ച്- വിശദ വിവരങ്ങൾക്ക് മെഡിക്കൽ ഹെൽപ് ലൈൻ ടോൾ ഫ്രീ നന്പർ ഉടൻ ലഭിക്കും. ഇപ്പോൾ വിവരങ്ങൾ ലഭിക്കുവാൻ www.medisep.kerala.gov.in സന്ദർശിക്കുക.