1. പോളിസി കാലയളവ് മൂന്നുവർഷം ( 2019 ഓഗസ്റ്റ് മുതൽ 2022 ജൂലൈ വരെ). KSR Vol I, P I, Appendix XII A, XII B, XII C എന്നീ ശൂന്യവേതനാവധി എടുത്തവരെ ഉൾപ്പെടുത്തരുത്.
(2) ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിൽ KSR Vol. I, PI, Rule 88 പ്രകാരം ശൂന്യവേതനാവധി (LWA) എടുക്കുന്നവർ മുൻകൂട്ടി പ്രീമിയം തുക അടയ്ക്കണം.
(3) പങ്കാളിത്ത പെൻഷൻ (NPS) പദ്ധതി പ്രകാരം സർവീസിൽനിന്ന് വിരമിച്ച പെൻഷണർക്ക് താത്പര്യമുണ്ടെങ്കിൽ പദ്ധതിയിൽ ചേരാം.
(4) സസ്പെൻഷനിലായ ജീവനക്കാർക്ക് ആ കാലയളവിൽ KSR Vol I, PI Rule 55 പ്രകാരം ലഭിക്കുന്ന ഉപജീവനബത്തയിൽനിന്നും (Subsistance Allowance) പോളിസിയിലേക്കുള്ള പ്രീമിയം അടയ്ക്കണം.
(5) സർവീസിൽനിന്നും നിയമമനുസരിച്ച് ഡിസ്മിസ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്താൽ ഉത്തരവ് തീയതി മുതൽ പോളിസിയിൽനിന്നും പുറത്താകും.
(6) പോളിസി കാലയളവിൽ സർവീസിൽനിന്നും വിരമിക്കുന്നവർക്ക് തുടർന്നു പെൻഷണർ എന്ന നിലയിൽ മെഡിക്കൽ അലവൻസിൽനിന്നും പ്രീമിയം ഈടാക്കി പദ്ധതിയിൽ തുടരാം.
(7) പോളിസി ഉടമയ്ക്ക് മെഡിസെപ്പിന്റെ വിശദാംശങ്ങൾ കാണിച്ചുള്ള ഇലക്ട്രോണിക് ഐഡി കാർഡ് കന്പനി നൽകുന്നതാണ്.
(8) പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ ഇൻഷ്വറൻസ് തുക അടയ്ക്കുന്നതു മുതൽ പോളിസിയിൽ ഉൾപ്പെടുന്നതാണ്.
(9) സർവകലാശാല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രീമിയം തുക ശേഖരിച്ച് സംസ്ഥാന സർക്കാർ അക്കൗണ്ടിൽ അടയ്ക്കണം.
(10) പോളിസിയിൽ പങ്കാളിയാകുന്നവർക്ക് പ്രായപരിധി ബാധകമല്ല.
ജീവനക്കാരും പെൻഷൻകാരും ആശങ്കയിൽ
മെഡിസെപ് പദ്ധതിയിൽ ചേർന്ന ആശുപത്രികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പോളിസിയിൽ അംഗങ്ങളാകാൻ പോകുന്നവർക്ക് ഏറെ ആശങ്ക.
സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽ പലതും ലിസ്റ്റിൽ ഇല്ല. ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന ആശുപത്രികളുടെ പേരുകൾ പോലും ഇതുവരെയും കേട്ടിട്ടുപോലുമില്ലെന്ന് സർക്കാർ ജീവനക്കാർ പറയുന്നു. ജില്ലാ കേന്ദ്രങ്ങളിലെയോ നഗരങ്ങളിലെയോ പ്രാദേശികമായതോ ആയ പ്രധാന ആശുപത്രികൾ ഇല്ല. വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്ത ആശുപത്രികളാണ് പോളിസി ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് അധ്യാപകരും പരാതി പറയുന്നു.