1. രണ്ടുലക്ഷം രൂപ പ്രതിവർഷം കവറേജ്- മൂന്നു വർഷത്തെ ബേസിക് ബനഫിറ്റ് പാക്കേജ് (Section A of Annexure II)
2. ആറു ലക്ഷം രൂപയുടെ അധിക കവറേജ് - അവയവം മാറ്റിവയ്ക്കുന്നതിനും ഗുരുതര രോഗങ്ങൾക്കും മൂന്നു വർഷത്തേക്ക് (Section B of Annexure II)
3. പ്രതിവർഷം സഞ്ചിത നിധി (corpus Fund) ആയി 25 കോടി രൂപയുടെ പ്രത്യേക കവറേജ്.
ദുരന്തത്തെ തുടർന്നു സംഭവിക്കുന്ന അത്യപൂർവ രോഗത്തിന് മുകളിൽ പ്രതിപാദിക്കുന്ന 1, 2 കവറേജുകൾ തികയാതെ വരുന്ന സാഹചര്യത്തിൽ മാത്രം - മൂന്നു വർഷത്തേക്ക് ഒരു കുടുംബത്തിന് സഞ്ചിത നിധി ആയി പരമാവധി മൂന്നു ലക്ഷം രൂപ മാറ്റി വച്ചിരിക്കുന്നു.
ഇത്തരത്തിൽ മൂന്നു കവറേജുകളാണ് പദ്ധതിയിൽ ഉള്ളവർക്കു ലഭിക്കുക. പെട്ടെന്നുള്ള അപകടത്തിൽ പെട്ടാലും അത്യാവശ്യ, അടിയന്തര സന്ദർഭങ്ങളിലും ഏത് ആശുപത്രികളിൽനിന്നും ചികിത്സ തേടാം. ഇതിനുള്ള ചെലവ് സർക്കാർ അംഗീകരിച്ച നിരക്കിലുള്ളത് ഇൻഷ്വറൻസ് കന്പനി അനുവദിക്കും.
പ്രയോജനം ലഭിക്കുന്നവർ
(a) ജീവനക്കാർ
1. ഭർത്താവ് അല്ലെങ്കിൽ ഭാര്യ
2. മകൻ അല്ലെങ്കിൽ മകൾ
(25 വയസ് പൂർത്തിയാകുന്നതു വരെയോ അല്ലെങ്കിൽ വിവാഹം കഴിക്കുന്നതുവരെയോ അല്ലെങ്കിൽ ജോലി ലഭിക്കും വരെയോ മാത്രം)
3. ജീവനക്കാരെ മാത്രം ആശ്ര
യിച്ചു കഴിയുന്ന പിതാവ്,
മാതാവ്
4. ശാരീരിക, മാനസിക വൈകല്യം ബാധിച്ച മക്കൾക്ക്
(പ്രായപരിധി ബാധകമല്ല)
(b) പെൻഷൻകാർ
1. ഭർത്താവ് അല്ലെങ്കിൽ ഭാര്യ
2. ശാരീരിക, മാനസിക വൈകല്യം ബാധിച്ച മക്കൾക്ക്
(പ്രായപരിധി ബാധകമല്ല)
(c) ഫാമിലി പെൻഷൻകാർ
1. ശാരീരിക, മാനസിക വൈകല്യം ബാധിച്ച മക്കൾക്ക് (പ്രായപരിധി ബാധകമല്ല)