83 വയസുള്ള പെൻഷൻകാരിയാണ്. സ്റ്റേറ്റ് ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നത്. ബാങ്കിൽ പോകുവാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് പെൻഷൻ വാങ്ങാൻ എപ്പോഴും ഒരാളുടെ സഹായം വേണ്ടിവരും. അതിനാൽ എനിക്ക് പോസ്റ്റ് ഓഫീസ് മുഖേന പെൻഷൻ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
ലക്ഷ്മിക്കുട്ടി, ചങ്ങനാശേരി
80 വയസിലധികം പ്രായമുള്ള താങ്കൾക്ക് പെൻഷൻ മണിഓർഡറായി പോസ്റ്റ് ഓഫീസ് മുഖേന വീട്ടിൽ ലഭിക്കാൻ അർഹതയുണ്ട്. അതിനുവേണ്ടി താങ്കൾ മണിഓർഡറായി പെൻഷൻ ലഭിക്കണമെന്നുകാണിച്ചുള്ള അപേക്ഷ ട്രഷറി ഓഫീസർക്കു നൽകണം. അപേക്ഷയോടൊപ്പം താങ്കളുടെ പെൻഷൻ പേമെന്റ് ഓർഡറും കൂടി ട്രഷറിയിൽ നൽകേണ്ടതാണ്. ഇതിനുള്ള അപേക്ഷ മാസത്തിന്റെ ആദ്യ ആഴ്ചയിൽതന്നെ നൽകുക.