10- 4- 2008ൽ പാർട്ട്ടൈം സ്വീപ്പറായി സർവീസിൽ പ്രവേശിച്ചു. ആരോഗ്യവകുപ്പി ലേക്ക് അന്തർവകുപ്പ് സ്ഥലം മാറ്റം വഴി എത്തി. 2019 മേയിൽ ഫുൾടൈം സർവീസിലേക്ക് പ്രമോഷൻ നൽകി നിയമിച്ചിരിക്കുകയാണ്.
1- 4- 2013നു മുന്പ് സർവീസിലുണ്ടായിരുന്ന ജീവനക്കാരിയായതിനാൽ പങ്കാളി ത്ത പെൻഷൻ പദ്ധതിയിൽ ഞാൻ ഉൾപ്പെടേണ്ടതാണോ? 1- 4- 2013 നു മുന്പ് സർവീസിലുണ്ടായിരുന്ന ക്ലാസ് നാല് ജീവനക്കാരെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീമിലാണല്ലോ ഉൾപ്പെടുത്തിയിട്ടുള്ളത്. പാർട്ട്ടൈം ജീവനക്കാരിയായിരുന്ന എനിക്ക് സ്റ്റാറ്റ്യൂ ട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ സാധിക്കുമോ?
കെ. ജെസിയമ്മ,
കുറവിലങ്ങാട്
1-4-2013നു മുന്പ് സർവീസിലുണ്ടായിരുന്ന ജീവനക്കാർ അതിനുശേഷം പി എസ്സി മുഖേന പുതിയ സർവീസിൽ പ്രവേശിക്കുന്പോൾ അവർക്ക് ഓപ്ഷൻ നൽകിക്കൊണ്ട് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീമിൽ തുടരാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. പാർട്ട് ടൈം ജീവനക്കാരെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് പാർട്ട്ടൈം ജീവനക്കാർക്കും ഇതിനുള്ള ഓപ്ഷൻ അനുവദിച്ചിട്ടുണ്ട്. അതായത് 1- 4- 2013നു മുന്പ് പാർട്ട് ടൈം സർവീസിലുണ്ടായിരുന്ന ജീവനക്കാർ പ്രമോഷനോ ബൈ ട്രാൻസ്ഫറോ മുഖേന ഫുൾടൈം സർവീസിലേക്ക് പ്രവേശിച്ചാൽ അവർക്ക് ഓപ്ഷൻ മുഖേന സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീമിൽ തുടരാം. 16-11-2018ലെ ഗ.ഉ(പി) 178/2018 എന്ന സർക്കാർ ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.