പൊതുമരാമത്തുവകുപ്പിൽ ജോലിചെയ്യുന്ന ജീവനക്കാരനാണ്. 88 ദിവസം സസ്പെൻഷനിലായിരുന്നു. സസ്പെൻഷൻ കാലം ഏതു രീതിയിൽ കണക്കാക്കണമെന്ന് ഉത്തരവി ൽ വ്യക്തമാക്കിയിട്ടില്ല. എന്റെ ക്രെഡിറ്റിൽ 56 ദിവസത്തെ ഏണ്‍ഡ് ലീവ് ഉണ്ട്. ഏണ്‍ഡ് ലീവ് സറണ്ടർ ചെയ്യുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ? ഒാഫീ സി ൽ അന്വേഷിച്ചപ്പോൾ സസ്പെൻഷൻകാലം ക്രമീകരിക്കുന്നതിനുള്ള അവധി നിലനിർത്തിയിട്ടേ സറണ്ടർ അനുവദിക്കൂ എന്നാണ്. ഇതു ശരിയാണോ?
കെ.എം. രാജേഷ്,
കൊല്ലം
സസ്പെൻഷനുശേഷം സസ്പെൻഷൻ കാലയളവ് ക്രമീകരിക്കുന്നതിനു മുന്‍പായി ഏണ്‍ഡ് ലീവ് അനുവദിക്കുന്നതിന് തടസം ഇല്ല. സസ്പെൻഷൻ കാലം ക്രമീകരിക്കുന്നതിന് ഏതുതരം ലീവ് ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ജീവനക്കാരനാണ്. അതിനാൽ ലീവ് റിസർവ് ചെയ്യേണ്ട ആവശ്യം ഇല്ല. 7-3-2007ലെ ധനകാര്യവകുപ്പിന്റെ 13/2007 നന്പർ സർക്കുലർ പ്രകാരം മുന്‍പ് നിലനിന്നിരുന്ന ലീവ് റിസർവ് ചെയ്യണമെന്ന വ്യവസ്ഥ റദ്ദ് ചെയ്തിട്ടുണ്ട്. അതിനാൽ ലീവ് റിസർവ് ചെയ്യാതെതന്നെ ഏണ്‍ഡ് ലീവ് സറണ്ടർ ചെയ്യാവുന്നതാണ്.