കുറഞ്ഞത് 250 രൂപ ലഭിക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക​മാ​യി ജോ​ലി ല​ഭി​ച്ച ആ​ളാ​ണ്. എ​ന്‍റെ ജോ​ലി​യു​ടെ കാ​ലാ​വ​ധി ആറു മാ​സം മാ​ത്ര​മാ​ണ്. പ​ല ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഓ​ഫീ​സി​ൽ​നി​ന്ന് എ​ന്നെ നി​യോ​ഗി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും 10 കി​ലോ​മീ​റ്റ​റിൽ കൂ​ടു​ത​ൽ ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ട​താ​യി വ​രാ​റു​ണ്ട്. ഈ ​യാ​ത്ര​ക​ൾ​ക്ക് എ​നി​ക്ക് യാ​ത്രാ​പ്പ​ടി​ക്ക് അ​ർ​ഹ​ത​യി​ല്ലേ?
ചി​ത്രാ​ദേ​വി, തി​രു​വ​ല്ല

ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലോ താ​ത്കാ​ലി​ക​മാ​യോ ജോ​ലി ചെ​യു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒൗ​ദ്യോ​ഗി​ക​മാ​യി യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ക്ലാ​സി​ലുള്ള യാ​ത്രാ​പ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. നി​ല​വി​ൽ എട്ടു കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള ഒൗ​ദ്യോ​ഗി​ക യാ​ത്ര​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് 250 രൂ​പ (ഒ​രു ഡി​എ) ല​ഭി​ക്കേ​ണ്ട​താ​ണ്.

Loading...