അഞ്ചു വർഷം സർവീസ് കഴിഞ്ഞാൽ സാധിക്കില്ല
2019 ജ​നു​വ​രി​യി​ൽ ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ജ​ന​നത്തീ​യ​തി എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും തെ​റ്റാ​യ രീ​തി​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്‍റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​നേ​ക്കാ​ൾ ആറു മാ​സ​ത്തെ വ്യ​ത്യാ​സ​മാ​ണ് മ​റ്റു രേഖകളിൽ ഉ​ള്ള​ത്. ഇ​ത് തി​രു​ത്തിക്കിട്ടു​വാ​ൻ എന്താണ് ചെയ്യേണ്ടത്? അ​തു​പോ​ലെ സ​ർ​വീ​സ് രേഖകളിലും ഇ​ത് മാ​റ്റി​ക്കിട്ടു​​മോ?
ഗീ​ത, കണ്ണൂർ

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ക്കു​ന്പോ​ൾ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മി​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ സ്കൂ​ളി​ൽ ചേ​ർ​ക്കു​ന്പോ​ൾ അഞ്ചു വ​യ​സ് അ​ല്ലെ​ങ്കി​ൽ ആറു വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന രീ​തി​യി​ൽ ജ​ന​നത്തീയ​തി തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും തി​രു​ത്താം. എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം 15 വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ൽ പ​രീ​ക്ഷ ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ജ​ന​നത്തീ​യ​തി, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​തു​പോ​ലെ തി​രു​ത്താ​വു​ന്ന​താ​ണ്. അ​തി​നു​ശേ​ഷം തിരുത്തിയ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​രം സ​ർ​വീ​സ് ബു​ക്കി​ൽ തി​രു​ത്ത​ൽ വ​രു​ത്താം. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് അഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ങ്ങ​നെ​യു​ള്ള തി​രു​ത്ത​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് തി​രു​ത്തേ​ണ്ട​താ​ണ്. അഞ്ചുവ​ർ​ഷ​ത്തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന തി​രു​ത്ത​ൽ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

Loading...