8- 10 -1984 മുതൽ കോർപറേറ്റ് മാനേജ്മെന്റ് സ്കൂളിൽ യുപിഎസ്എ ആയി ജോലി ചെയ്തുവരവേ 2 -6- 2007ൽ എച്ച്എസ്എ ആയി പ്രമോഷൻ ലഭിച്ചു. 30-3-2023ൽ വിരമിക്കും. പ്രമോഷൻ കിട്ടാൻ സാധ്യതയുണ്ട്. പ്രമോഷൻ ലഭിച്ചാൽ എനിക്ക് ഹെഡ്മാസ്റ്റർ സ്കെയിൽ കിട്ടുമോ? എന്റെ ഇപ്പോഴത്തെ ബേസിക് പേ 52,800 ആണ്. സ്കെയിൽ ഓഫ് പേ 32,300-68,700 ആണ്. എനിക്ക് എച്ച്എസ്എസ്ഐ ആയി പ്രമോഷൻ ലഭിച്ചാൽ എന്തെങ്കിലും മെച്ചമുണ്ടാകുമോ?
മോഹൻ നായർ, ഏറ്റുമാനൂർ
താങ്കൾ എച്ച്എസ്എ ആയി ജോലിയിൽ പ്രവേശിച്ചത് 2- 6- 2007ൽ ആണ്. എച്ച്എസ്എ ആയി 16 വർഷം സർവീസ് ഉണ്ടെങ്കിൽ മാത്രമേ എച്ച്എം സ്കെയിലിനുള്ള അർഹത ലഭിക്കുകയുള്ളൂ. താങ്കൾക്ക് എച്ച്എം ആയി പ്രമോഷൻ ലഭിച്ചാലും പ്രയോജനം ലഭിക്കുന്നില്ല. എന്നാൽ എച്ച് എസ്എസ്ഐ ആയി പ്രമോഷൻ ലഭിച്ചാൽ റൂൾ 28 എ, കെഎസ്ആർ പ്രകാരം കുറഞ്ഞത് രണ്ട് ഇൻക്രിമെന്റുകൾ ലഭിക്കും. അതോടൊപ്പം റീ ഫിക്സേഷൻ ബനിഫിറ്റിനും അർഹത ലഭിക്കും.