23 -1- 1975ൽ ക്ലാസ് 4 ജീവനക്കാരനായി ഹോമിയോപ്പതി ഡിസ്പെൻസറിയിൽ ജോലിയിൽ പ്രവേശിച്ചു. മൂന്നാമത്തെ സെലക്ഷൻ ഗ്രേഡ് കിട്ടി അറ്റൻഡറായി തുടരവേ 30-11-2007ൽ വിരമിച്ചു. കമ്യൂട്ടഡ് തുക 2,49,139രൂപ കിട്ടി. 1818 രൂപവച്ചു പിടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ കാലാവധി എപ്പോൾ തീരും?. ഇപ്പോൾ പെൻഷൻ ആയി 14,044 രൂപ കിട്ടിക്കൊണ്ടിരിക്കുന്നു.
കെ. രവീന്ദ്രൻ, പുത്തൂർ
കമ്യൂട്ട് ചെയ്ത പെൻഷൻ പുനഃസ്ഥാപിക്കാനുള്ള കാലാവധി 12 വർഷമാണ്. അതായത്, കമ്യൂട്ടേഷൻ തുക വാങ്ങിയ മാസത്തിന്റെ പിറ്റേമാസം ഒന്നാം തീയതി മുതൽ 12 വർഷം പൂർത്തിയാകുന്പോൾ താങ്കൾക്ക് കമ്യൂട്ടേഷൻ തുക പുനഃസ്ഥാപിച്ചു കിട്ടും. താങ്കൾ കമ്യൂട്ട് ചെയ്ത തുകയായ 1818 രൂപ 12 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് പുനഃസ്ഥാപിക്കപ്പെടും.