ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: പെൻഷൻകാർക്ക് ഒഴിവാകാനാകില്ല
ഗ​സ​റ്റ​ഡ് റാ​ങ്കി​ൽ വി​ര​മി​ച്ചു. പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​പ്ര​കാ​രം പെ​ൻ​ഷ​ൻ​കാ​ർ​ക്ക്് 250രൂ​പ പ്രീ​മി​യം ഈ​ടാ​ക്കു​മെ​ന്ന് അ​റി​യു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യാ​ൽ മാ​ത്ര​മ​ല്ലേ പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളൂ? മ​കൻ ജോലി ചെയ്യുന്ന ബാ​ങ്കി​ൽ​നി​ന്നും എ​നി​ക്കും ഭാ​ര്യ​ക്കും സൗ​ജ​ന്യ ചി​കി​ത്സ​യ് ക്കു​ള്ള കാ​ർ​ഡ് ഉ​ണ്ട്. പു​തി​യ സ്കീം ​വേ​ണ്ടെ​ന്ന് പ​റ​യാ​ൻ എ​ന്തെ​ങ്കി​ലും ഓ​പ്ഷ​ൻ ഉ​ണ്ടോ എ​ന്ന​റി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്?
സി.​വി. ജോ​സ്, തൃ​ശൂ​ർ

പെ​ൻ​ഷ​ൻ​കാ​ർ​ക്ക് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം പെ​ൻ​ഷ​ണ​ർ​ക്കും നോ​മി​നി​യാ​യ ഭാ​ര്യ​യ്ക്കും അ​തി​ൻ പ്ര​കാ​ര​മു​ള്ള പ്ര​യോ​ജ​നം ല​ഭി​ക്കും. ഈ ​ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് നി​ല​വി​ൽ ഓ​പ്ഷ​ൻ ഇ​ല്ല. എ​ല്ലാ പെ​ൻ​ഷ​ൻ​കാ​രും ഇ​തി​ൽ അം​ഗ​ങ്ങ​ളാ​ക​ണം. നി​ല​വി​ലു​ള്ള മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സി​ൽ​നി​ന്നു​മാ​ണ് പ്രീ​മി​യം തു​ക​യാ​യ 250രൂ​പ എ​ല്ലാ മാ​സ​വും ഈ​ടാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കൂ. എ​ന്താ​യാ​ലും ഈ ​സ്കീ​മി​ൽ നി​ന്ന് ഒ​ഴി​വാ​കാ​ൻ നി​ല​വി​ൽ വ്യ​വ​സ്ഥ ഇ​ല്ല.