പിഎഫ്: പലിശനിരക്ക് 7.9%
സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന എ​ല്ലാ​വി​ധ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടു​ക​ൾ​ക്കും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ൽ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് (കേ​ന്ദ്ര സ​ർ​വീ​സ്)ക​ൾ​ക്ക് അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ നി​ശ്ച​യി​ക്കു​ന്ന പ​ലി​ശ നി​ര​ക്കാ​ണ് ബാ​ധ​ക​മാ​ക്കി​യി​ട്ടു​ള്ള​ത്.

1- 7- 2019 മു​ത​ൽ 30 -9- 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ജ​ന​റ​ൽ പ്രോ​വി​ഡ​ന്‍റ് (കേ​ന്ദ്ര സ​ർ​വീ​സ്) ഫ​ണ്ടി​ലും മ​റ്റു സ​മാ​ന ഫ​ണ്ടു​ക​ളി​ലു​മു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 7.9 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കു കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ സാഹചര്യത്തിൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​രി​ട്ട് നി​യ​ന്ത്രി​ക്കു​ന്ന ജ​ന​റ​ൽ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടി​ലും മ​റ്റു സ​മാ​ന പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടു​ക​ളി​ലു​മു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 1-7-2019 മു​ത​ൽ 30-9-2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് 7.9 ശ​ത​മാ​നം പ​ലി​ശ നി​ര​ക്ക് നി​ശ്ച​യി​ച്ചു.

Loading...