ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവുപ്രകാരം പെൻഷൻ ആനുകൂല്യങ്ങൾക്കായി അധിവർഷത്തിലെ അധിക ദിനം കൂടി കണക്കാക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം ഇത് നടപ്പിലാക്കണമെന്നും ഉത്തരവിൽ പറയുന്നു.
1990 ജൂലൈ ഒന്നിന് സർവീസിൽ പ്രവേശിച്ച എന്റെ വിര മിക്കൽ തീയതി 30/6/19 ആണ്. 29 വർഷത്തെ സർവീസ്. ഫുൾ പെൻഷൻ ലഭിക്കുന്നതിൽ കോടതി ഉത്തരവ് സഹായകരമാകുമോ?
ആന്റണി, ചങ്ങനാശേരി
പെൻഷൻ നിർണയത്തിന് സേവനകാലം കണക്കാക്കുന്പോൾ അധിവർഷത്തിലുണ്ടായ അധിക ദിനങ്ങൾ കൂടി പരിഗണിച്ച് സേവനകാലം പുനർനിർണയിക്കണം എന്നുള്ള കോടതി വിധി ഉണ്ടായെങ്കിലും സർക്കാർ ഉത്തരവ് 14/8/2019ൽ ആണ് ഇറങ്ങിയിട്ടുള്ളത്. ഇതിൻപ്രകാരം സേവന കാലം പുനർനിർണയിച്ച് പെൻഷൻ പരിഷ്കരിക്കും. താങ്കൾക്ക് ഈ ഉത്തരവിന്റെ ആനുകൂല്യത്തിന് അർഹതയുണ്ട്. ഉത്തരവിൽ പറഞ്ഞിട്ടുള്ള സാക്ഷ്യപത്രം കൂടി ഓഫീസ് മേധാവി പെൻഷൻ അനുവദിക്കുന്ന ഓഫീസർക്ക് സമർപ്പിച്ചിരിക്കണം. ഈ ഉത്തരവു മുതൽ മൂന്നു മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.